ചെറിയ കഥ
മരച്ചില്ലയിലെ പക്ഷി
പാര്‍ക്കിലെ മരച്ചില്ലയില്‍ ,കാട്ടില്‍ നിന്ന് പറന്നു വന്ന ഒരു പക്ഷി
വന്നിരുന്നു. നഗരത്തിലെ കാഴ്ചകള്‍ അതിനു ഒരു സന്തോഷവും നല്‍കിയിരുന്നില്ല.
തമ്മില്‍ തല്ലുന്ന മനുഷ്യര്‍ , മദ്യക്കുപ്പികളില്‍ ജീവിതം തള്ളുന്നവര്‍ , ദൈവത്തെപ്പോലും
പേടി ഇല്ലാത്തവര്‍ . ആ പക്ഷിക്ക് നാട്ടിലെ കാഴ്ചകള്‍ വേദന നിറഞ്ഞതായി തോന്നി .
സായാഹ്നത്തില്‍ തഴുകിയ കാറ്റിനു ഒട്ടും സുഖം തോന്നിയതും ഇല്ല.
ഇല്ല..ഇനി ഇതൊന്നും കാണാന്‍ വയ്യ.കാട്ടിലേക്ക് തന്നെ പോകാം . ഇതിലും ഭേദം കാട് തന്നെ .ആ പക്ഷി കാട്ടിലേക്ക് തന്നെ പറന്നു ..
