ഗുരുകുല സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് , ഒരിക്കൽ ഒരു ഗുരുവിനോട് തന്റെ ശിഷ്യന്മാരിൽ ഒരാൾ ഒരു സംശയവുമായെത്തി ."അങ്ങയുടെ അറിവിൽ ഏറ്റവും മൂർച്ചയേറിയ ആയുധം എന്ത് ?"എന്നായിരുന്നു ആ ശിഷ്യന്റെ സംശയം .
ആ കാലത്ത് ഉപയോഗത്തിലിരുന്ന കുന്തം ,വാൾ , ഉരുമ്മി, അമ്പ് ,തുടങ്ങിയ ആയുധങ്ങളിലെന്തെങ്കിലും ആയിരിക്കും മൂർച്ചയേറിയതെന്നായിരുന്നു ആ ശിഷ്യന്റെ ചിന്ത.എന്നാൽ അർത്ഥ ഗർഭമായ മൗനത്തിനു ശേഷം ഗുരു ഉത്തരം പറഞ്ഞു -"ഏറ്റവും മൂർച്ചയേറിയ ആയുധം വായിൽ നിന്ന് വീഴുന്ന വാക്കു തന്നെ ".
ഈ ഉത്തരം കേട്ട് ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്ന ശിഷ്യനോട് ഗുരു വിശദീകരിച്ചു ."മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വാക്കുകളത്രേ വാളിനേക്കാൾ മൂർച്ചയേറിയത് .ഒരു വാൾ അല്ലെങ്കിൽ മറ്റേതെങ്കിലും മൂർച്ചയുള്ള ആയുധം ഒരാളെ ഒരിക്കൽ മുറിപ്പെടുത്താനോ അല്ലെങ്കിൽ ജീവഹാനി വരുത്താനോ ഇടയായേക്കാം .എന്നാൽ മൂർച്ചയേറിയ വാക്കുകൾക്കു ഒരാളെ പല ആവർത്തി കൊല്ലുവാനോ അല്ലെങ്കിൽ മരണം വരെ ഹൃദയത്തിൽ ആഴത്തിൽ മുറിവേല്പിച്ചുകൊണ്ടിരിക്കുവാനോ കഴിയത്തക്കതാണ് ".ഗുരുവിന്റെ മറുപടിയിൽ ശിഷ്യൻ തൃപ്തനായി .
നാം അറിഞ്ഞോ അറിയാതെയോ ഉച്ചരിക്കുന്ന ഓരോ വാക്കുകളും ഏറെ പ്രാധ്യാന്യമുള്ളതാണ് .ഒറ്റ വാക്കിൽ തന്നെ മറ്റൊരാളെ നിലംപരിശാക്കുന്ന വിരുതന്മാർ ഉണ്ട്. ഒരേ ഒരു വാക്കു മതി ഒരാളെ തളർത്താനും, തളർന്ന ഒരാൾക്ക് ആശ്വാസം കൊടുക്കാനും .ഒരാളെ നല്ല നിലയിലാക്കാനും മോശമാക്കാനും വാക്കുകൾക്കു കഴിയും.മൃദുവായ ഉത്തരം കോപത്തെ ശമിപ്പിക്കുന്നു എന്ന് വിശുദ്ധ ബൈബിളിലെ സദൃശ്യവാക്യങ്ങൾ ഓർമപ്പെടുത്തുന്നു.ഒരൊറ്റ വാക്കു മതി വലിയ കലഹത്തിനും കലാപത്തിനുമൊക്കെ..അതേപോലെ തന്നെ ഒരു വാക്കു മതി വലിയ പ്രശ്നങ്ങൾ ഉരുകി മാറുവാനും .
ആയതിനാൽ സ്വന്തം നാവിനെ കടിഞ്ഞാണിട്ട് സൂക്ഷിക്കണമെന്ന വാക്കുകൾ ഏറെ പ്രസക്തമാണ് .വലിയ കാട് കത്തിക്കാൻ കേവലം ഒരു തീപ്പൊരി മാത്രം മതിയെന്നപോലെയാണ് ,വലിയ കലഹങ്ങൾക്ക് എരിതീയിൽ എണ്ണ ഒഴിക്കുന്നപോലെ ഒരു വാക്കു മതി .അതുപോലെ തന്നെ കൈവിട്ടു പോയ ആയുധവും ,പറഞ്ഞ വാക്കുകളും തിരിച്ചെടുക്കാനാവില്ലെന്നതും ഒരു വസ്തുതയാണ് .ആയതിനാൽ ഉപ്പിനാൽ രുചി വരുത്തുന്ന വാക്കുകളുടെ സഹയാത്രികരാകാം നമുക്ക് .
======================================================================
=സാം .ടി .മൈക്കിൾ ഇളമ്പൽ
===========================

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ