2017 നവംബർ 13, തിങ്കളാഴ്‌ച

ചില ശിശുദിന ചിന്തകൾ!!!

                   

                                 ചില ശിശുദിന ചിന്തകൾ !!!

                                                                       www.samtmichael.blogspot.com

                                     വീണ്ടും  ഒരു ശിശുദിനം കൂടെ വന്നെത്തിയിരിക്കുന്നു .സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ,കുട്ടികളുടെ ചാച്ചാജിയുമായിരുന്ന നെഹ്രുവിന്റെ ജന്മദിനം ചരിത്രത്തിന്റെ ഏടുകളിലാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നതു .രാജ്യമൊട്ടാകെ വിവിധ പരിപാടികൾ നടക്കുമ്പോൾ ദീർഘവീക്ഷണവും , വികാസനോന്മുഖവുമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് അന്ന് അദ്ദേഹം നാന്ദി കുറിച്ചത് ,നവഭാരത്തിന്റെ വളർച്ചക്ക്  ആക്കം കൂട്ടിയെന്നു ആർക്കുമറിവുള്ളതാണ് .കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നെഹ്രുവിന്റെ , ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് ഏറെ അർത്ഥവും വ്യാപ്തിയും ഏതുകാലത്തുമുണ്ടെന്നതാണ് വസ്തുത .നാളെയുടെ  ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സാംസ്‌കാരിക  രംഗങ്ങളിൽ ചാച്ചാജി നൽകിയ സംഭാനകൾ വിലപ്പെട്ടതാണ് .

               നമ്മുടെ നാട്ടിൽ  മാത്രമല്ല മിക്ക ലോകരാജ്യങ്ങളിലും , ശിശുക്ഷേമത്തിനും മറ്റുമായി ഒട്ടേറെ പദ്ധതികളൊക്കെ അതാതു ഭരണകൂടങ്ങൾ  നടപ്പാക്കിയിട്ടുണ്ട് .  പലപ്പോഴും പിഞ്ചുകുഞ്ഞുങ്ങളുടെ അരക്ഷിതാവസ്ഥയുടെ  ഒറ്റപ്പെട്ട വാർത്തകളും കേൾക്കുന്നുണ്ട് .സ്വന്തം കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന മാതാപിതാക്കളും ,ക്രൂരമായി ഉപദ്രവിക്കുന്നവരുടെയും വാർത്തകൾ  ഹൃദയഭേദകമാണെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ . ഷെറിൻ മാത്യൂ എന്ന പിഞ്ചോമന ,അരുംകൊലചെയ്യപ്പെട്ട വാർത്തയും സമൂഹ മനഃസാക്ഷിയിൽ ആഘാതമേല്പിച്ചിട്ടു നാളുകളധികമായിട്ടില്ല . മൃഗീയമെന്നു വിശേഷിപ്പിച്ചാൽ മൃഗങ്ങൾ പോലും ഒരു പക്ഷെ ലജ്ജിച്ചു തലതാഴ്ത്തിപ്പോകും മേൽപ്പറഞ്ഞ സംഭവങ്ങളറിഞ്ഞാൽ !!!
   
          ശിശുക്കളെ എന്റെ അടുക്കൽ വിടുവീൻ ,അവരെ തടുക്കരുത് എന്നുരച്ച യേശു നാഥന്റെ വാക്കുകൾ ഏറെ പ്രസക്തമാണ് .യേശുവിനെപ്പോലെ കുഞ്ഞുങ്ങളെ ഇത്രയധികം സ്നേഹിച്ച ആരും ഇതുവരെ ഉണ്ടായിട്ടില്ല അതേപോലെ തന്നെ, നിങ്ങളോ തിരിഞ്ഞു ശിശുക്കളെപ്പോലെ    ആയില്ലെകിൽ സ്വർഗരാജ്യത്തിൽ കടക്കയില്ല എന്നുര  ചെയ്തതും   ഒട്ടേറെ ചിന്തകളാണ്    നൽകുന്നത്. കുഞ്ഞുങ്ങളെ  യേശുകർത്താവിന്റെ വചനങ്ങൾ പഠിപ്പിക്കുക മാത്രമല്ല, നാമോരോരുത്തരും ശിശുക്കളെപ്പോലെ നിഷ്കളങ്കതയിലും അനുസരണത്തിലും യേശുനാഥന്റെ പാദങ്ങളെ പിന്പറ്റണമെന്ന  നമുക്കുണ്ടാകട്ടെ .

                                                             -സാം .ടി .മൈക്കിൾ ഇളമ്പൽ

       


=================================================



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ