'ഇതൊന്നും വരത്തില്ലല്ലോ അല്ലേ !'
ഈയിടെ സമൂഹ മാധ്യമങ്ങളിൽ വിമർശന,ആക്ഷേപ രൂപേണ പ്രചരിച്ച ഒരു സംഭാഷണത്തിന്റെ ഭാഗമാണ് -'ഇതൊന്നും (സ്‌ക്രീനിൽ / ചാനലിൽ ) വരത്തില്ലല്ലോ ' എന്നത് . സാധാരണ സംപ്രേഷണം ചെയ്യുന്ന അഭിമുഖങ്ങളിലും വാർത്ത സമ്മേളനങ്ങളിലുമെല്ലാം സംസാരിക്കുന്നവർ ഏറെ ശ്രദ്ധിച്ചാണ് വാക്കുകൾ ഉരുവിടുന്നത് .കാരണം ഇതൊക്കെ പൊതുജനം കണ്ണും കാതും കൂർപ്പിച്ചാണ് ശ്രദ്ധിക്കുന്നതെന്ന് അവർക്കറിയാം . ചെറുതായൊന്നു നാവു പിഴച്ചാൽ മതി ,സൂക്ഷ്മ ദര്ശിനിയിലൂടെ നോക്കിക്കാണുന്നവർ വിമർശനവും ,ആക്ഷേപ ഹാസ്യവുമായി രംഗത്തു വരും .പിന്നെ വിശദീകരണവും, ഖേദം പ്രകടിപ്പിക്കലുമൊക്കെയായി രംഗത്തു വരണം .പലപ്പോഴും സൗഹൃദ സംഭാഷണങ്ങൾ സംപ്രേഷണം ചെയ്യപ്പെടുന്നുല്ലെന്നുറപ്പാക്കാറുണ്ട് പ്രമുഖർ . കാരണം കേവലം സംഭാഷണത്തിലെ ,അനൗപചാരിക കാര്യങ്ങൾഅത് വ്യക്തിയോട് നേരിട്ട് പറയുന്നതാണ്,അല്ലാതെ പൊതുവിലുള്ളതല്ലെന്നും .
ഞാനിതു കോറിയിട്ടത് വീണ്ടും ഒരു ചർച്ചക്കു വഴി തിരിച്ചു വിടാനല്ല .സൂക്ഷിച്ചു ശ്രദ്ധിച്ചാൽ അതിലൊരു ആത്മീയ വീക്ഷണം കാണാം .അറിഞ്ഞോ ,അറിയാതെയോ നാം ഉച്ചരിക്കുന്ന ഏതൊരു വാക്കിനും ,പ്രവർത്തിക്കും നാം കണക്കു കൊടുക്കേണ്ടതാണ് .ഭൂമിയിൽ എല്ലായിടവും സദാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സർവ ശക്തന്റെ കണ്ണുകൾ നമ്മുടെ എല്ലാ ദൈനം ദിനം വ്യാപാരങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ചില വ്യാപാരസ്ഥാപനങ്ങളിൽ ഈ സ്ഥാപനം CCTV നിരീക്ഷണത്തിലാണ് എന്ന് അറിയിച്ചിരിക്കുന്നത് പോലെ. ഞാനതു പറഞ്ഞില്ല ,ചെയ്തില്ല എന്നൊന്നും പറഞ്ഞു തടി താപ്പാനാകില്ല,കാരണം സകലവും സ്‌ക്രീനിൽ തെളിയുന്നയതിനേക്കാൾ കൃത്യതയോടെ കണ്മുന്നിലെത്തും .അതിനൊക്കെ കണക്കു പറയേണ്ടി വരുമെന്നുമോർക്കണം .

Amen
മറുപടിഇല്ലാതാക്കൂവളരെ നന്നായിടുണ്ട്
മറുപടിഇല്ലാതാക്കൂGod bless you
Good
മറുപടിഇല്ലാതാക്കൂ