കവിത :
കവിതാലാപനം കേൾക്കുവാൻ ദയവായി താഴെയുള്ള Link ഉപയോഗിക്കുമല്ലോ
https://youtu.be/XVKeFUq7OBo
നാഥനിൻ വാക്കുകൾ മാറുകില്ല .
ആദർശങ്ങൾ മരിക്കുന്നിവിടെ ,
തത്വ ചിന്തകൾ കാറ്റിൽ പറക്കുന്നു,
മാനുഷ ചിന്തകൾ ഇടറുന്നൂ ,
എന്റെ നാഥനിൻ വാക്കുകൾ മാറുന്നില്ല .
ഇവിടെ മർത്യഹൃദയങ്ങളുരുകുന്നു ,
നാളെയെയോർത്തു വ്യാകുലം കൊള്ളുന്നൂ
ഭയം വേണ്ട ഞാൻ നിന്റെ ചാരെയായുണ്ടെന്ന ,
തിരുസ്വരം മാറ്റൊലി കൊള്ളുന്നു .
അംബരം ഇടറുന്നു ,ഊഴി വിറക്കുന്നു ,
ആഴി അലറുന്നു , അത്തി തളിർക്കുന്നു .
ഇടയുന്നു രാജ്യങ്ങൾ ,പെരുകുന്നു രോഷങ്ങൾ
യുദ്ധം വിതയ്ക്കുന്ന വാർത്തകൾ കേൾക്കുന്നു .
എവിടെ പാപി തൻ പാപം മരിക്കുന്നു .
കുരിശിൻ ചുവട്ടിൽ പാപം മരിക്കുന്നു .
അധർമികൾ ,നിഷ്ടൂരർ , ഉപദ്രവികളെല്ലാം
പുതു ജീവിതമായി ഉയർത്തീടുന്നൂ .
എവിടെ നാം പ്രത്യാശ വച്ചിടുന്നു .
വീണ്ടും വരുമെന്ന യേശുവിൻ മൊഴികളിൽ
ആകാശം ,ഭൂമി മാറി മറിഞ്ഞാലും
യേശുവിൻ വാക്കുകൾ മാറുകില്ല .
കവിതകൾ
====================================================
=സാം .ടി .മൈക്കിൾ ഇളമ്പൽ .
==============================
കവിത :
തുറക്കൂ കവാടം
ഓർമ്മതൻ സ്വനപേടകം പേറിയെൻ
തൂലിക ചലിക്കുന്നൂ ഞാനെന്തു ചെയ്‍വാൻ .
എന്നാത്മ ദാഹം ശമിപ്പിക്കുമേശുവെ ,
എന്നുമെന്നേ നീ കാത്തിടേണമേവ.
പൊടിയാകുമെന്നെ ,നിൻ ശക്തിയിലമർത്തി
കാത്തിടും നിൻ ദയ അവർണനീയമെ .
വരളുന്നൂ ഭ്രമിക്കുന്നൂ ഒടുന്നൂ മർത്യർ ,
സമാധാനത്തിനായി കേണിടുന്നൂ .
ചിന്തിതമാം വാക്കുകൾ കേട്ടിടാതെ ,
ചരിച്ചിടുന്നൂ സ്വാർത്ഥ മോഹാധീനരായി
വെമ്പിടുന്നൂ സ്നേഹ ദ്വയലാഭത്തിനായി .
സമാധാനമെവിടെ ? എന്നാത്മ നാഥനാണത് .
മുട്ടിടുന്നൂ നിൻ ഹൃദയ കവാടത്തിൽ
തുറക്കൂ നിൻ ഹൃദയ കവാടം , ക്ഷമിക്കൂ സ്നേഹ നാഥനെ ,
നേടൂ സന്തോഷം , നുകരൂ സമാധാനം
അനുഭവിക്കൂ രക്ഷയിൻ പൂർണത .



Good poems
മറുപടിഇല്ലാതാക്കൂ