മുമ്പൊക്കെ ആളുകൾ നേരിൽ കണ്ടാൽ വന്ദനം ചൊല്ലുന്നതും ,ക്ഷേമാന്വേഷണം നടത്തുന്നതുമൊക്കെ പതിവ് കാഴ്ചയായിരുന്നു . ഇന്ന് ആ പതിവുകളൊക്കെ മാറി വരുന്നുണ്ടോ എന്നാണ് സംശയം .പരിചയക്കാർ പോലും നേരിട്ട് കണ്ടാലും , ഇടിച്ചിട്ടാൽ പോലും ഒന്നുരിയാടിയാലായി,ഇല്ലെങ്കിലായി. പക്ഷേ നേരിട്ട് മിണ്ടില്ലെങ്കിലും പരിഷ്കൃത സമൂഹത്തിലെ ഒട്ടു മിക്ക പേരും ഫേസ് ബുക്കിലും വാട്സാപ്പിലുമൊക്കെ അടുത്ത സുഹൃത്തുക്കളാണെന്നതാണ് വിചിത്രം .
കണ്ടിട്ടും കാണാത്തതു പോലെ ഭാവിച്ചു പോകുന്നതാണ് ചിലരുടെ രീതി .മറ്റു ചിലരാകട്ടെ ,ആരെയെങ്കിലും വഴിയിൽ വച്ച് കണ്ടാൽ മെല്ലെ മൊബൈൽ ഫോൺ എടുത്തു ചെവിയിൽ വച്ച് കളയും .ഫോണിൽ സംസാരിക്കുകയാണെന്ന വ്യാജേന ,ആൾക്കാരെ 'നൈസായിട്ടങ്ങു' ഒഴിവാക്കിക്കളയാനാണിത്.
കണ്ടിട്ടും കാണാത്തതു പോലെ ഭാവിച്ചു പോകുന്നതാണ് ചിലരുടെ രീതി .മറ്റു ചിലരാകട്ടെ ,ആരെയെങ്കിലും വഴിയിൽ വച്ച് കണ്ടാൽ മെല്ലെ മൊബൈൽ ഫോൺ എടുത്തു ചെവിയിൽ വച്ച് കളയും .ഫോണിൽ സംസാരിക്കുകയാണെന്ന വ്യാജേന ,ആൾക്കാരെ 'നൈസായിട്ടങ്ങു' ഒഴിവാക്കിക്കളയാനാണിത്.
ഞാനിതു കുറിക്കാൻ കാരണം , അപകടത്തില്‍ പെട്ട് കിടന്ന ഒരാള്‍ , തക്ക സമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം മരണപ്പെട്ട ഒരു വാര്‍ത്ത
ചില നാളുകള്‍ക്കു മുന്‍പ് വാര്‍ത്താ മാധ്യമത്തിലൂടെ അറിയാനിടയായി . അത്ര നിസ്സാര പരിക്കുകള്‍ മാത്രം ഉണ്ടായിരുന്ന
ആ മനുഷ്യനെ , അത് വഴി പോയവരാരും ഗൌനിക്കാനോ , ആശുപത്രിയിലെത്തി ക്കാനോ തയാറായില്ല . അങ്ങനെ ശരീരത്തിലെ രക്തം വാര്‍ന്നു ആ മനുഷ്യന്‍ മരണത്തിനു കീഴ്പ്പെടുകയായിരുന്നു . ഒരു പക്ഷേ , ആ വഴി കടന്നു പോയ ആരെങ്കിലും തക്ക സമയത്ത് ആശുപത്രിയിലെത്തിക്കുകയോ , പ്രഥമ ശുശ്രൂഷ നല്‍കുകയോ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഒരു ജീവഹാനി ഒഴിവാക്കാമായിരുന്നു .
ഇതിനിടയിലും ആ അപകട സ്ഥലത്തു നിന്ന് ഫോണിൽ ചിത്രങ്ങൾ പകർത്തിയവരും ഉണ്ടായിരുന്നേക്കാം.
ഇതിനിടയിലും ആ അപകട സ്ഥലത്തു നിന്ന് ഫോണിൽ ചിത്രങ്ങൾ പകർത്തിയവരും ഉണ്ടായിരുന്നേക്കാം.
ഇതിനു
മുന്‍പും ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഇത്തരം സംഭവങ്ങളില്‍
ഇടപെട്ടാല്‍ പില്‍ക്കാലത്ത് ഉണ്ടായേക്കാവുന്ന നിയമ നടപടികളും നൂലാമാലകളുമൊക്കെ ഭയന്നാണ്, സേവന മനസ്ഥിതിയുള്ളവര്‍
പോലും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുന്നത് . ഈ അടുത്ത കാലത്താണ് ഈ സ്ഥിതി വിശേങ്ങള്‍ക്ക്
ചെറിയ ഒരു മാറ്റമെങ്കിലും ഉണ്ടായത് .
മേല്‍പ്പറഞ്ഞ വസ്തുതകള്‍ കുറിക്കുമ്പോള്‍ , ഒരു വേദപുസ്തക ഉപമ മനസ്സിലേക്ക് ഓടിയെത്തുന്നു . അത് ഏവര്‍ക്കും സുപരിചിതമായ നല്ല ശമാര്യാക്കാരന്റെ കഥയാണ് . യെരുശലേമില്‍ നിന്നു
യെരീഹോവിലേക്ക് പോകുകയായിരുന്ന യാത്രികന്റെ ചരിത്രം . കള്ളന്മാരാല്‍ സകലവും
അപഹരിക്കപ്പെട്ടു , പാതി ജീവന്റെ ബലത്തില്‍ കിടന്ന ആ മനുഷ്യനെ ആരും തിരിഞ്ഞു നോക്കിയില്ലെന്നു
വേണം പറയാന്‍ . അത് വഴി കടന്നു പോയ ഒരു ലേവ്യനും , പിന്നെ ഒരു പുരോഹിതനും കണ്ടിട്ടും കാണാതെ തങ്ങളുടെ വഴിക്ക് പോയി . എന്നാല്‍ പിന്നാലെ വന്ന നല്ല ശമാര്യാക്കാരനാകട്ടെ , മുറിവേറ്റു കിടന്നയാളെ കണ്ടിട്ട് അടുത്ത്
ചെന്ന് വേണ്ട ശുശ്രൂഷ നല്‍കിയതിനു ശേഷം , സുരക്ഷിതമായ സ്ഥാനത്ത് കൊണ്ട് ചെന്നാക്കുകയും ചെയ്തതിനു ശേഷമാണ് കടന്നു
പോയത് . ഒട്ടേറെ ഉള്‍ക്കാഴ്ചകള്‍ നല്കുന അതി മനോഹരമായ ഈ ഉപമ അറിയാത്തവര്‍ , പൊതു സമൂഹത്തില്‍ തന്നെ വിരളമായിരിക്കും .
നമ്മെക്കൊണ്ട് എന്തെങ്കിലും സേവനം ആവശ്യമുള്ളയാളെ കണ്ടിട്ടും കാണാതെ പോകുന്നത് ഭൂഷണമല്ല.ഒരു വാക്കിന്റെ സ്വാന്തനമെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ നന്ന് .മേല്‍പ്പറഞ്ഞ ഉപമയിലെ , മുറിവേറ്റു നിസ്സഹായ അവസ്ഥയില്‍ കിടന്ന ആ മനുഷ്യനെപ്പോലെയായിരുന്നില്ലേ നാമും . ആരും തിരിഞ്ഞു നോക്കാനില്ലാതെ , പാപ സ്വഭാവങ്ങള്‍ക്കു അടിപ്പെട്ടു അടിമ നുകത്തിലായിരുന്ന നമ്മെ ആരും കാണാതെ പോയപ്പോള്‍, യേശു എന്ന നല്ല ശമാര്യാക്കാരന്‍ കണ്ടു , തന്റെ തങ്കച്ചോര തന്നു വീണ്ടെടുത്തത് എത്ര വലിയ കാര്യമാണ് . അല്ലെങ്കില്‍ ഇന്നും
പാപത്തിന്റെ കുഴിയില്‍ ,ആത്മീയ ജീവനില്ലാതെ കിടക്കേണ്ടതായി വരുമായിരുന്നു . ആ നല്ല ശമാര്യാക്കാരനായ
യേശു കര്‍ത്താവിനു , നമ്മുടെ ജീവിതത്തിന്റെ നിസ്സഹായാവസ്ഥ
കണ്ടിട്ട് , കാണാതെ കടന്നു പോകാനാവില്ല . അപേക്ഷിക്കുന്നവരെ ഉപെഷിക്കാനും ...
=================================================================
- സാം . ടി .മൈക്കിള്‍ ഇളമ്പല്‍
===========================

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ