ചിന്ത
ദൗത്യം മറക്കരുത് ആരും.
===സാം .ടി .മൈക്കിൾ ഇളമ്പൽഒരു ഉപമാന കഥയിലൂടെ ഒരു ലഖു ചിന്ത പങ്കുവെക്കാൻ ആഗ്രഹിക്കുന്നു .ഒരിക്കൽ ഒരു വീട്ടിലെ പാത്രങ്ങൾ പരസ്പരം കലഹിക്കാൻ തുടങ്ങി .തങ്ങളിൽ ആരാണ് മെച്ചം എന്നതിനെച്ചൊല്ലിയുണ്ടായ സൗന്ദര്യ പിണക്കങ്ങളായിരുന്നു പിന്നീട് വഴക്കിലേക്കു നീങ്ങിയത് .ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന കരി പുരണ്ട ചട്ടിയും കലങ്ങളും ഒറ്റക്കെട്ടായിപ്പറഞ്ഞു തങ്ങളാണ് ഈ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പാത്രങ്ങൾ .കാരണം തങ്ങൾ ഇല്ലെങ്കിൽ ഭക്ഷണം പാകം ചെയ്യാനേ കഴിയില്ലെന്നതു തന്നെ .യജമാനന് തങ്ങളാണ് ഏറ്റവും പ്രിയപ്പെട്ട പാത്രങ്ങൾ .
എന്നാൽ മേശമേൽ ഭക്ഷണം വിളമ്പി വക്കാനുപയോഗിക്കുന്ന വിലകൂടിയ പാത്രങ്ങൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല .അവർ പറഞ്ഞു ,മേശ മേലാണ് ഞങ്ങളുടെ സ്ഥാനം , ഞങ്ങളാകട്ടെ വിലകൂടിയവരും ,വിരുന്നുകാരെ മാനിക്കാൻ വീട്ടുകാരൻ ഞങ്ങളെയാണ് ഉപയോഗിക്കുന്നത് .അതിനാൽ ഞങ്ങളാണ് ഈ വീട്ടിലെ പാത്രങ്ങളിലെ പ്രധാനികൾ .ഈ ശീത സമരവും സൗന്ദര്യപിണക്കങ്ങളും നടക്കുന്നതിനിടെ രണ്ടു കൂട്ടരും വീട്ടുടമസ്ഥനോട് പരാതി പറഞ്ഞു .അതിൽ ഓരോരുത്തരും തങ്ങളാണ് മറ്റുള്ളവരെക്കാൾ ശ്രേഷ്ഠർ എന്ന് പറഞ്ഞു ഫലിപ്പിക്കാനും മറന്നില്ല.
രണ്ടു കൂട്ടരുടെയും പരാതി കേട്ട ശേഷം ഗൃഹ നാഥൻ രണ്ടു കൂട്ടരോടുമായി പറഞ്ഞു - "നിങ്ങൾ രണ്ടു കൂട്ടരും എനിക്ക് ഒരു പോലെ പ്രാധ്യാന്യം ഉള്ളവരാണ് .കരി പുരണ്ട കാലങ്ങളും ചട്ടികളും ഇല്ലെങ്കിൽ ഭക്ഷണം പാകപ്പെടുത്താൻ കഴിയില്ല. അത് പോലെ വിരുന്നുമേശയിലെ
പാത്രങ്ങൾ , ഭക്ഷണം വിളമ്പി അത് അത് ഉപയോഗിക്കാൻ തക്കവണ്ണം പ്രാപ്തമാക്കുന്ന. ഒരു കൂട്ടരുടെ കഠിന പ്രയത്നം അതിന്റെ പൂർണതയിലെത്തുന്നത് ,മറ്റൊരു കൂട്ടര് പരിശ്രമത്തിന്റെ ഫലമായിട്ടാണ് ." അതിനാൽ രണ്ടു കൂട്ടരും ഒരുപോലെ എനിക്ക് പ്രയോജനവും പ്രാധാന്യവും ഉള്ളവരാണ് .ഇത് കേട്ട രണ്ടു കൂട്ടരും ലജ്ജിച്ചു പോയി,പിന്നീട് ഐക്യത്തോടെ പ്രവർത്തിച്ചു തങ്ങളുടെ യജമാനനെ സന്തോഷിപ്പിച്ചു .
സുവിശേഷത്തിന്റെ വ്യപനത്തിനും ,ദൈവരാജ്യത്തിന്റെ കെട്ടുപണിക്കുമായി വിവിധനിലയിൽ പ്രയോജനപ്പെടുന്നവരുണ്ട് .ചിലർ വലിയ വേദികളിൽ സുവിശേഷം പ്രഘോഷിക്കുകയോ, സാക്സയം പ്രസ്താവിക്കുകയോ ,പാടുകയോ ഒക്കെ ചെയ്യുന്നു .ഇവരെ മറ്റുള്ളവർ കാണുന്നു .എന്നാൽ ആരും കാണാതെ ഇടിവിൽ നിന്ന് ,ആത്മാക്കൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവരും ധാരാളം പേരുണ്ട് .മറ്റു ചിലരാകട്ടെ വ്യക്തിപരമായി സുവിശേഷം പങ്കു വെക്കാൻ സമയമെടുക്കുന്നു.ഈ വിധത്തിലൊക്കെയും സുവിശേഷവേല ചെയ്യുന്നവർ തങ്ങളുടെ യജമാനന് ഒരേ പോലെ പ്രാധ്യാന്യമുള്ളവരാണ്.അവരവർക്കു ലഭിച്ച പ്രകാശനത്തിന് ഒത്തവണ്ണം കർത്തൃവേലയിൽ പ്രയോജനപ്പെടാൻ നാം മറക്കരുത് .നല്ല യജമാനന് വേണ്ടി , നമ്മുടെ അവസരത്തിനും സമയത്തിനും ഒത്തവണ്ണം പ്രവർത്തിക്കാതിരിക്കരുത്.ഞാൻ സുവിശേഷം അറിയിക്കുന്നില്ലെങ്കിൽ എനിക്ക് അയ്യോ കഷ്ടം എന്നാണ് പൗലോസ് പറഞ്ഞിരിക്കുന്നത്.ഏതെങ്കിലും നിലയിൽ നമ്മുടെ യജമാനന് വേണ്ടി പ്രവർത്തിക്കാതിരിക്കുന്നതു കുറ്റകരമായ അനാസ്ഥയാണ് .
