============================== ================
കാഴ്ചക്കുറിപ്പുകൾ:
പൗരത്വ രജിസ്റ്ററിനുള്ളിലോ പുറത്തോ?
=============================
=============================
പൗരത്വം എന്ന വാക്കിന് രാഷ്ട്രമീമാംസയിൽ മാത്രമല്ല ഓരോ വ്യക്തിയുടെ ജീവിതത്തിലും അനിർവ്വചനീയവും അതിപ്രധാനവുമായ സ്ഥാനമാണുള്ളത്.ഭരണഘടനാനുസൃതം മുന്നേറുന്ന ഏതൊരു രാജ്യത്തിലും തങ്ങളുടെ പൗരന്മാരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് വ്യക്തവും ദൃഢവുമായ നിർവ്വചനങ്ങൾ നൽകിയിരിക്കും. നമ്മുടെ നാട്ടിൽ പ്രായപൂർത്തിയായ പൗരന്മാരുടെ ഭരണഘടനാപരമായ പ്രധാന അവകാശങ്ങളിലൊന്നാണ് സമ്മതിദാനാവകാശം. റേഷൻ കാർഡ്, പാസ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ്, തുടങ്ങി ഏറ്റവുമൊടുവിൽ ഏറെ സവിശേഷതകളോടെ ആധാർ കാർഡും പൗരന്മാരുടെ തിരിച്ചറിയൽ രേഖകളായി ഗണിക്കപ്പെടുന്നു.. അനേക വ്യക്തിവിവരങ്ങളടങ്ങിയ ആധാർ കാർഡ് അതുല്യമാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ,ആക്ഷേപങ്ങളും ആവലാതികളും ഇപ്പോഴും നില്ക്കുന്നുണ്ട് എന്നതാണ് വസ്തുത. എന്നിരുന്നാലും ഏറെക്കുറെ എല്ലാ സർക്കാർ സേവനങ്ങളും ആധാറുമായി യോജിപ്പിക്കുന്ന തിരക്കിലാണ് ബന്ധപ്പെട്ടവർ.
ഏതു കാലത്തും വിവിധ കാരണങ്ങളാൽ സ്വന്തനാടും വീടും ഉപേക്ഷിച്ച് കനൽവഴികളിലൂടെ നടന്ന്,അഭയാർത്ഥികളായി ജീവിച്ചവരെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലർ തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര കലഹങ്ങളും മൂലം പാലായനം ചെയ്യുമ്പോൾ ,മറ്റ് ചിലർ തങ്ങളുടെ നാട്ടിലെ ദാരിദ്ര്യവും പട്ടിണിയുമൊക്കെ നിമിത്തം മറ്റിടങ്ങളിലേക്ക് ചേക്കേറുന്നു. വംശീയ വിദ്വേഷത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരും ഇല്ലാതില്ല. മദ്ധ്യപൂർവ്വദേശത്തെ സിറിയൻ അഭയാർത്ഥികളും, മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികളുമൊക്കെ ലോക മന:സാക്ഷിയെ സ്പർശിച്ചത് ഇനിയും മറക്കാറായിട്ടില്ല. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നങ്ങളും ഒരു വേള പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടതും അധികനാളുകൾക്ക് മുമ്പല്ലെന്നതും ഓർക്കണം.പല യൂറോപ്യൻ രാജ്യങ്ങളും ,ലാറ്റിനമേരിക്കൻ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തിലേക്ക് കുടിയേറിയ അഭയാർത്ഥികൾക്ക് വർഷങ്ങൾക്ക് ശേഷം അനുഭാവപൂർവ്വം പൗരത്വം നൽകിയിട്ടുണ്ടെന്ന വസ്തുതയും കുറിക്കട്ടെ.
മേൽപ്പറഞ്ഞ വസ്തുതകളൊക്കെ " കാഴ്ചക്കുറിപ്പുകളിൽ "
കോറിയിടാൻ കാരണം ഇതിന് സമാനമായ മറ്റൊരു സാഹചര്യം മാധ്യമദ്വാരാ സജീവ ചർച്ചകളിലിടം പിടിച്ചതിനാലാണ്. ഇന്ത്യൻ സംസ്ഥാനമായ ആസ്സാമിൽ ഈയിടെ പുറത്തിറങ്ങിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയുടെ ചുവട് പിടിച്ചായിരുന്നു ചർച്ചകൾ. മേൽ ഉദ്ധരിച്ച ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കരട് രൂപത്തിൽ നിന്നും ഏകദേശം നാല്പത് ലക്ഷം പേർ പുറത്തായതായിരുന്നു സഗൗരവ വാദവിവാദങ്ങൾക്ക് വഴിമരുന്നിട്ടത്.പ്രത്യേക കാലയളവിനുള്ളിൽ തൊട്ടടുത്ത അയൽ രാജ്യത്ത് നിന്നും മറ്റുമായി ഇത്രയും പേർ അനധികൃതമായി കുടിയേറിയതായിരുന്നെന്നായിരുന് നു അധികൃതരുടെ നിലപാട്. പല പൗരപ്രമുഖരുടെയും കുടുംബാംഗങ്ങൾ ഉൾപ്പെടെ നിയമാനുസൃതം കാലങ്ങളായി സംസ്ഥാനത്ത് ജീവിച്ച ചില പ്രമുഖരും പട്ടികക്ക് പുറത്തായത് ആശങ്കയും കൗതുകവും ജനിപ്പിച്ചതും മറ്റൊരു കാര്യം.
കോറിയിടാൻ കാരണം ഇതിന് സമാനമായ മറ്റൊരു സാഹചര്യം മാധ്യമദ്വാരാ സജീവ ചർച്ചകളിലിടം പിടിച്ചതിനാലാണ്. ഇന്ത്യൻ സംസ്ഥാനമായ ആസ്സാമിൽ ഈയിടെ പുറത്തിറങ്ങിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയുടെ ചുവട് പിടിച്ചായിരുന്നു ചർച്ചകൾ. മേൽ ഉദ്ധരിച്ച ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കരട് രൂപത്തിൽ നിന്നും ഏകദേശം നാല്പത് ലക്ഷം പേർ പുറത്തായതായിരുന്നു സഗൗരവ വാദവിവാദങ്ങൾക്ക് വഴിമരുന്നിട്ടത്.പ്രത്യേക കാലയളവിനുള്ളിൽ തൊട്ടടുത്ത അയൽ രാജ്യത്ത് നിന്നും മറ്റുമായി ഇത്രയും പേർ അനധികൃതമായി കുടിയേറിയതായിരുന്നെന്നായിരുന്
ആസ്സാമിലെ കുടിയേറ്റത്തിന്റെ ചിത്രത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഈ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തുവന്നതോടെയാണ് അതിരൂക്ഷമായ തത്സ്ഥിതി വീണ്ടും സമൂഹമധ്യത്തിലെത്തിയത്. പൗരത്വ ലിസ്റ്റിൽ ഇടം പിടിക്കാത്തവരുടെ സ്ഥിതി ഏറെ ദയനീയവുമായിത്തീരും. സർക്കാർ സേവനങ്ങൾ ലഭിക്കാതെയും, തൊഴിലുറപ്പില്ലാതെയും അരക്ഷിതരായി മുമ്പോട്ട് പോകേണ്ട അവസ്ഥ. ഒരു പക്ഷേ തങ്ങളുടെ രാജ്യത്തെ ദാരിദ്ര്യവും അതിജീവനത്തിന്റെ ബുദ്ധിമുട്ടുകളുമൊക്കെയാവാം ഇത്തരത്തിൽ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത്. കാലക്രമേണ അതാത് ഭരണകൂടത്തിന്റെ സംരക്ഷണവും, പിന്നീട് പൗരത്വമൊക്കെ ലഭിച്ചേക്കാമെന്ന കണക്കുകൂട്ടലുകളാണ് പിഴച്ചത്. അവിടെയും ഇവിടെയുമില്ലെന്ന സങ്കീർണ്ണമായ മാനുഷിക പ്രശ്നം കൊടും ദാരിദ്യത്തിലേക്കും പട്ടിണിയിലേക്കു വരെ കൊണ്ടെത്തിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്.
ഈയൊരു സമകാലിക സമസ്യയിലൂടെ ഒരു ആത്മീയ സന്ദേശം ഒർമ്മപ്പെടുത്തുകയാണ്. ദൈവമക്കളായ നമ്മുടെ ഓരോരുത്തരുടെയും ഭൗമ ജീവിതം ഏതാണ്ട് ഒരു പ്രവാസ ജീവിതമോ അല്ലെങ്കിൽ പരദേശ വാസമോ ഒക്കെയാണ് .ഈ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ അധിവസിക്കുമ്പോഴും ,അതാത് രാജ്യങ്ങളുടെ നിയമാനുസൃതം ജീവിക്കുമ്പോഴും മറക്കരുതാത്ത പ്രധാനപ്പെട്ട ഒരു മർമ്മമുണ്ട് .നാം നോക്കി പാർക്കുന്ന കാണപ്പെടാത്ത ഒരു നിത്യ രാജ്യം നമുക്കുണ്ടെന്ന മർമ്മമാണത്.കാണപ്പെടുന്ന ഈ ലോകരാജ്യമല്ല, മറിച്ച് കാണപ്പെടാത്ത നിത്യ രാജ്യത്തിന്റെ പൗരന്മാരാണ് നാമെന്ന ഉറപ്പും ധൈര്യവുമായിരിക്കണം ജീവിത യാത്രയിൽ നമ്മെ നയിക്കേണ്ടത്.
പൗരത്വത്തിന്റെ മൂല്യവും വ്യാപ്തിയും അതിമഹത്തരമാണ്. പലപ്പോഴും ഉപജീവനാർത്ഥമോ മറ്റേതെങ്കിലും കാരണത്താലോ പ്രവാസ ജീവിതം നയിക്കുന്നവരുടെ മനസ്സിനെ മഥിക്കുന്ന ചിന്തകളും കൂറും എപ്പോഴും തങ്ങൾക്ക് പൗരത്വമുള്ള രാജ്യത്തെക്കുറിച്ചായിരിക്കും. മറുനാട്ടിൽ അധ്വാനിക്കുന്നതും ഓടുന്നതുമെല്ലാം മാതൃരാജ്യത്തിൽ എന്തെങ്കിലുമൊക്കെ സ്വരുക്കൂട്ടാനും ,ജോലി വിട്ടാലും സ്വന്തം നാട്ടിൽ ശിഷ്ടകാലം കഴിക്കാനുമൊക്കെയായിരിക്കും. ഏത് അടിയന്തര സാഹചര്യത്തിലും മാതൃരാജ്യം തിരികെ വരാൻ ആവശ്യപ്പെട്ടാൽ ,ഒരുക്കമുള്ളവരായിരിക്കേണമെന് നതും വസ്തുതയാണ്. ഇപ്രകാരം ലിബിയയിൽ നിന്നും മറ്റും ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചതും ഓർക്കുമല്ലോ. ഇതിനൊക്കെ വലിയ ആത്മീയ അർത്ഥ തലങ്ങൾ ഉണ്ടെന്നതും അവിതർക്കിതമായ വസ്തുതയല്ലേ!.
നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാകുന്നു എന്ന പൗലോസിന്റെ വാക്കുകൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്(ഫിലി: 3:20). ഈ ലോകത്തിൽ എന്തെങ്കിലുമൊക്കെ നേടിയാലും ഇല്ലെങ്കിലും ,വരുവാനുള്ള നിത്യ രാജ്യത്തിലെ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താകരുതേ!
അതേ പോലെ തന്നെ ഭൂമിയിലുള്ളത് ചിന്തിക്കാതെ ഉയരത്തിലുള്ളത് തന്നെ ചിന്തിക്കാം. മാതൃരാജ്യത്തിലേക്കുള്ള പുറപ്പാടിനുള്ള കാഹളം എപ്പോഴാണ് മുഴങ്ങുന്നതെന്നറിയില്ല. ഒരുങ്ങിയിരിക്കണം, അവിടത്തെ പൗരത്വ രജിസ്റ്ററിൽ പേരുണ്ടെന്ന് ഉറപ്പിക്കയും ചെയ്യണം.
============================== ================
അതേ പോലെ തന്നെ ഭൂമിയിലുള്ളത് ചിന്തിക്കാതെ ഉയരത്തിലുള്ളത് തന്നെ ചിന്തിക്കാം. മാതൃരാജ്യത്തിലേക്കുള്ള പുറപ്പാടിനുള്ള കാഹളം എപ്പോഴാണ് മുഴങ്ങുന്നതെന്നറിയില്ല. ഒരുങ്ങിയിരിക്കണം, അവിടത്തെ പൗരത്വ രജിസ്റ്ററിൽ പേരുണ്ടെന്ന് ഉറപ്പിക്കയും ചെയ്യണം.
==============================










