സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും കാണപ്പെടുന്ന ഒരു വാക്കാണ് 'ചങ്ക്-ബ്രോ' എന്നത് .ചിത്രങ്ങൾക്ക് കുറിപ്പായും ,ഹാഷ് ടാഗുകളിലുമൊക്കെയായി നിറയുന്ന വാക്ക് .ഏത് പ്രതിസന്ധിയിലും കൈവിടാതെ കൂടെ നിൽക്കുന്ന ,തള്ളിപ്പറയാതെ കൂടെ നടക്കുന്ന ചങ്കന്മാരെയാണ് പലപ്പോഴും സുഹൃത്തുക്കൾ മേൽപ്പറഞ്ഞ നിലയിൽ സൂചിപ്പിക്കുന്നത് .ഇതിനു ഒരു അലങ്കാരികതയുടെ സൗന്ദര്യത്തിനപ്പുറം ,ഏതെങ്കിലും നിലയിൽ കഴമ്പുണ്ടോ എന്ന് കരുതാനാവില്ല..
ഏറെ നാൾ മുൻപ് സമൂഹ മാധ്യമങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഒരാളുടെതായി വന്ന കുറിപ്പു കൾ വായിക്കാനിടയായി .മരണാസന്നനായി ആശുപത്രിക്കിടക്കയിൽ കിടന്നപ്പോൾ ,'ഫേസ് ബുക്കിലെ ' സുഹൃത്തുക്കളെയോ ,ഒപ്പം നിന്ന് ഫോട്ടോയെടുത്ത് ചങ്ക്-ബ്രോ(#ചങ്ക്_ബ്രോ )എന്നൊക്കെ കുറിപ്പിട്ട് ടാഗ് ചെയ്തവരെയാരെയും അത് വഴി കണ്ടില്ലെന്നായിരുന്നു ആ കുറിപ്പിന്റെ സാരം.ജീവിതത്തിന്റെ നല്ല പങ്കു സമയവും സമൂഹ മാധ്യമങ്ങളിൽ , സുഹൃത്തുക്കൾക്കായി ചിലവഴിച്ച ഒരാളായിരുന്നു മേൽപ്പറഞ്ഞ കുറിപ്പെഴുതിയതു . മേൽപ്പറഞ്ഞ തരത്തിലെ വിശേഷണങ്ങളൊക്കെ പലപ്പോഴും ഒരു ഔപചാരികത മാത്രമായി മാറുന്നുണ്ടെന്നതാണ് വസ്തുത .
എന്നാൽ നമുക്കെല്ലാമറിയുന്ന ഒരു പ്രാണ സ്നേഹിതൻ നമുക്കുണ്ട് .തന്റെ ചങ്കിലെ ഓരോ തുള്ളി ചോരയും നമുണ്ട് രക്ഷക്കായി ഒഴുക്കിയ ആ വീണ്ടെടുപ്പുകാരൻ യേശു ക്രിസ്തു തന്നെ .ആർക്കും ആരെയും ജീവൻ കൊടുത്തു രക്ഷിക്കാൻ കഴിയില്ല .മാനുഷിക ബന്ധങ്ങൾക്ക് പരിമിതികളും ,പരിധികളും ഉണ്ടെന്നതാണ് സത്യം .എന്നാൽ മാനവരാശിയുടെ നിത്യ രക്ഷക്കായി ,അവിടുത്തെ അവസാന തുള്ളി ചോരയും തന്ന ആ രക്ഷകനത്രെ നമ്മുടെ പ്രാണസ്നേഹിതൻ ,അല്ലെങ്കിൽ പ്രാണ സഹോദരൻ . ഒന്ന് കൂടെ പറഞ്ഞാൽ എന്റെ യേശുവത്രെ എന്റെ ചങ്ക്_ബ്രോ (#എന്റെചങ്ക്_ബ്രോ ) .കാരണം സഹോദരനോ അല്ലെങ്കിൽ കൂട്ടുകാരനോ വേണ്ടി തന്റെ സ്വജീവൻ കൊടുക്കുന്നതിലും വലിയ സ്നേഹമുണ്ടോ ?